വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യദിന മലയാളം പ്രസംഗങ്ങൾ
INDIAN INDEPENDENCE DAY AUGUST 15 SPEECH MALAYALAM FOR STUDENTS
🎀 പ്രസംഗം 🎀
I
മാന്യ സദസ്സിന് വന്ദനം
ബഹുമാന്യരായ ഗുരുക്കന്മാരെ പ്രിയ കൂട്ടുകാരെ ,
ഇന്ന് നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുകയാണ്. ഒരുകാലത്ത് ബ്രീട്ടീഷ് സാമ്രാജ്യത്തിന്റെ അടിമത്തത്വത്തിൽ ജീവിക്കേണ്ടിവന്ന നമുക്കായി ഈ സ്വാതന്ത്യം നേടിത്തന്ന മഹാന്മാരെ നമുക്കോർക്കാം. ഗാന്ധിജി, ജവഹർലാൽ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ് എത്രയെത്ര ധീരദേശാഭിമാനികളാണ് നമ്മുടെ രാജ്യത്തിനായി പോരാടിയത്.
ആ ധീരദേശാഭിമാനികളെപ്പോലെ സ്വാതന്ത്ര്യത്തിന്റെ പൂർണ്ണതയ്ക്കായി നമുക്ക് കൈകോർക്കാം. ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത എന്ന ആപ്തവാക്യവുമായി നമ്മുടെ രാജ്യത്തിന്റെ ഐക്യവും, സാഹോദര്യവും, സഹിഷ്ണുതയും നമുക്ക് കാത്ത് സൂക്ഷിക്കാം. ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസങ്ങൾക്ക് അതീതമായി നമ്മുടെ രാജ്യത്തിന്റെ അഖണ്ഡത നമുക്ക് ഊട്ടിയുറപ്പിക്കാം.
നമ്മുടെ പൂർവ്വികർ നമുക്ക് പകർന്നുതന്ന സ്വാതന്ത്യം കൈമോശം വരുത്താതെ അപരന്റെ സ്വാതന്ത്ര്യം ഘനിക്കുന്നതൊന്നും ചെയ്യാതെ ഒത്തോരുമയോടെ നമുക്ക് ജീവിതത്തിൽ മുന്നേറാം
ജയ്ഹിന്ദ്
II
പ്രിയ അദ്ധ്യാപകരെ, സഹപാഠികളെ,
ഇന്ന് നമ്മൾ സ്വാതന്ത്ര്യദിനം കൊണ്ടാടുകയാണല്ലോ. ഈ സുദിനത്തിൽ നമ്മുടെ രാജ്യത്തിനായി ബ്രീട്ടീഷ് സാമ്രാജ്യത്തോട് പൊരുതിയവരെ നമുക്കോർക്കാം. അവർ ചെയ്ത ത്യാഗത്തിന്റെ ഫലമാണ് നമ്മൾ ഇപ്പോൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം.
ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ്, ജവഹർലാൽ നെഹ്‌റു, ഭഗത്‌സിംങ്ങ് , ദാദാഭായ് നവറോജി തുടങ്ങി എത്രയോ രാജ്യസ്നേഹികളാണ് നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്യത്തിനായി പ്രയത്നിച്ചത്. അവരെയെല്ലാം നമുക്കോർക്കാം.
ഇന്നും നമുക്കായി അതിർത്തികളിലും മറ്റും പോരാടി നമ്മുടെ മാതൃരാജ്യത്തെ കാത്ത് സൂക്ഷിക്കുന്ന ധീര ജവാന്മാരെ നമുക്കാദരിക്കാം .
നമുക്കായി അവരെല്ലാം പകർന്നേകിയ ഈ രാജ്യസ്നേഹം നമുക്ക് കാത്ത് സൂക്ഷിക്കാം. ഈ ഇന്ത്യൻമണ്ണിൽ പിറന്നതിൽ നമുക്ക് അഭിമാനിക്കാം.
ജയ്ഹിന്ദ് ..
