പ്രാവേ പ്രാവേ പോകരുതേ | കുട്ടിക്കവിത | Prave prave pokaruthe .. | Malayalam rhymes for kids

പ്രാവേ പ്രാവേ പോകരുതേ... 

🦋 കുട്ടിക്കവിത 🦋

ഉള്ളൂർ എഴുതിയ മനോഹരമായ കുട്ടിക്കവിതയാണിത്. കുഞ്ഞു മനസ്സിൽ മാത്രമല്ല മുതിർന്നവർക്കും ഈ കുട്ടിപ്പാട്ട്  ഇപ്പോഴും കാണാപ്പാഠമായിരിക്കും.


കുട്ടി:

 പ്രാവേ പ്രാവേ പോകരുതേ

വാ വാ കൂട്ടിനകത്താക്കാം

പാലും പഴും പോരെങ്കിൽ

ചോറും കറിയും ഞാൻ നൽകാം

പ്രാവ്:

 കൊള്ളാം കുഞ്ഞേ നിന്നിഷ്ടം

തള്ളാൻ പാടില്ലെന്നാലും

ഞാനങ്ങോട്ടേക്കില്ലിപ്പോൾ

മാനം നോക്കിപ്പോകുന്നു 

കുട്ടി:

 അയ്യോ പ്രാവേ പോകരുതേ

പയ്യും ദാഹവുമുണ്ടാമേ

വേനൽക്കാലത്തുച്ചയ്ക്കോ

മാനം നോക്കിസ്സഞ്ചാരം?

Post a Comment

Previous Post Next Post